Breaking

Thursday, November 15, 2018

ഗജ ചുഴലിക്കാറ്റ്​ ഇന്ന്​ തമിഴ്​നാട്ടിലെത്തും; കേരളത്തിലും ജാഗ്രതാ നിർദേശം

ചെന്നൈ: ആൻഡമാനിലെ ന്യൂനമർദത്തെ തുടർന്ന്​ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ്​ ഇന്ന്​ തമിഴ്​നാട്ടിലെത്തും. ചെ​ന്നൈയിൽ നിന്ന്​ 470 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ്​ ഗജയിപ്പോൾ. ഇന്ന്​ വൈകീ​േട്ടാടെ കടലൂരിനും പാമ്പനുമടയിൽ കരക്കെത്തുന്ന കാറ്റ്​ തമിഴ്​നാട്ടിൽ ശക്​തമായ മഴക്ക്​ കാരണമാകുമെന്നാണ്​ കാലാവസ്​ഥാ പ്രവചനം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്​ കരക്കെത്തുക. 

ഗജ ചുഴലിക്കാറ്റി​ന്റെ പ്രഭാവം മൂലം കേരളത്തിലും ശക്തമോ അതിശക്തമോ ആയ മഴ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

ഇന്ന്​ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലേർട്ടും, നവംബർ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലേർട്ടും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2PqZ7Dg
via IFTTT