Breaking

Thursday, November 15, 2018

കനത്ത മഴയെ തുടര്‍ന്ന് കുവൈറ്റില്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

കുവൈറ്റ്:  കനത്ത മഴയെ തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ വെള്ളം കയറി. വിമാനത്താവളം താല്‍ക്കാലികമായി അയച്ചിട്ടു. രാവിലെ 10 മണിവരെ വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചതായി വ്യോമസേന അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും വിമാനങ്ങള്‍ ദമാമിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി. ഇന്നലെ രാത്രി കുവൈറ്റില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.


 



from Anweshanam | The Latest News From India https://ift.tt/2FkNZmU
via IFTTT