തിങ്ങി നിറഞ്ഞ് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ പങ്കെടുക്കാനെത്തിയ കേരളാ ടീമിന് മടക്കയാത്രയ്ക്ക് ആശ്വാസം. മടക്കയാത്രക്കായി ഇവർക്കായി എസി ടിക്കറ്റുകൾ ബുക്ക് ചെയ്തു. തൊടുപുഴ ഡിപോൾ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പൂർവ വിദ്യർഥികളാണ് 41 എസി ടിക്കറ്റുകൾ ടീമിന് എടുത്തു നൽകിയത്. ഇത്രയും ടിക്കറ്റുകളേ ബാക്കിയുണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച വൈകിട്ട് പുറപ്പെടുന്ന ഹടിയ– എറണാകുളം എഎക്സ്പ്രസില്‍ ടീമിലെ 41 പെൺകുട്ടികളെ തിരികെ അയയ്ക്കും.
24 റിസർവേഷൻ സീറ്റിൽ ടീമിലെ 136 കായികതാരങ്ങൾ രണ്ട് ദിവസം യാത്ര ചെയ്‌താണ് റാഞ്ചിയിൽ എത്തിയത്. ഇതിനുപുറമേ റാഞ്ചിയിൽ എത്തിയ ടീമിനു മണിക്കൂറുകളോളം പെരുവഴിയിലും കാത്തുകെട്ടിക്കിടക്കേണ്ടിയും വന്നിരുന്നു.
from Anweshanam | The Latest News From India https://ift.tt/2CYenQw
via IFTTT