Breaking

Thursday, November 29, 2018

പെരുമ്പാവൂരില്‍ ബോഡോ തീവ്രവാദികള്‍ പിടിയില്‍

പെരുമ്പാവൂർ: നിരോധിത സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡിൽ ഉൾപെട്ട മൂന്നുപേരെ കൊച്ചിയിൽ നിന്നും പിടികൂടി. അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസാണ് പെരുമ്പാവൂർ മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി വളഞ്ഞാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ഇവരിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. അസം സ്വദേശികളായ ഇവർ കേരളത്തിലെത്തിയിട്ട് 15 ദിവസങ്ങളായി. അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ രണ്ടാഴ്ച്ചയോളം പെരുമ്പാവൂരിൽ തങ്ങിയത്. ഇവർ കൊലപാതക കേസുകളിലടക്കം പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി. Content Highlight: Bodo terrorist caught from Kochi


from mathrubhumi.latestnews.rssfeed https://ift.tt/2DQblOD
via IFTTT