Breaking

Thursday, November 29, 2018

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അതൃപ്തി രേഖപ്പെടുത്തി പ്രണബ് മുഖര്‍ജി

ബെംഗളൂരു: ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചയിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി മുൻ പ്രസിഡന്റ് പ്രണബ് മുഖർജി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ ഘട്ടത്തിൽ യഥാർഥത്തിൽ അഞ്ച്-ആറ് ലക്ഷം കോടി ഡോളറിന്റേതെങ്കിലും ആകേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബെംഗളൂരുവിൽ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു മുൻ ധനമന്ത്രി കൂടിയായ പ്രണബ്. നിലവിൽ ഇന്ത്യൻ സമ്പദ് രംഗം 2.26 ലക്ഷം കോടി യുഎസ് ഡോളറിന്റേതാണ്.ഇതിൽ ഞാൻ സംതൃപ്തനല്ല. മുൻ ധനമന്ത്രി എന്ന നിലയിൽ എനിക്കു തോന്നുന്നത്, നാം ഇതിലും ഏറെ മുന്നേറേണ്ടതായിരുന്നു-പ്രണബ് മുഖർജി പറഞ്ഞു. അതേസമയം, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രണബ് മുഖർജി അഭിനന്ദിച്ചു. ഐക്യരാഷ്ട്ര സഭയിലെ 184 അംഗ രാജ്യങ്ങളിൽ ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വാ പര്യവേഷണത്തിൽ വിജയംവരിച്ച രാജ്യം ഇന്ത്യ മാത്രമാണെന്നും ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയാണ് ഇന്ത്യയെന്നും മുഖർജി പറഞ്ഞു. Content Highlights:India, economic growth, Economy, Pranab Mukherjee


from mathrubhumi.latestnews.rssfeed https://ift.tt/2E3bQ92
via IFTTT