ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ തർക്കം രൂക്ഷം. ഭിന്നത പരിഹരിക്കാൻ രാഹുൽ ഗാന്ധി മൂന്നംഗ സമിതിയെ നിയോഗിച്ചു.
ദ്വിഗ്‍വിജയ് സിംഗിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഇടയിലാണ് തർക്കം മുറുകുന്നത്. രാഹുൽ വിളിച്ച യോഗത്തിൽ ഇരുവർക്കുമിടയിൽ വാഗ്വാദം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം ദ്വിഗ്‍വിജയ് സിംഗ് നിഷേധിച്ചു.
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന് കടുത്ത പോരാട്ടമായിരിക്കും ഇക്കുറി നേരിടേണ്ടി വരിമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2SEQTFF
via IFTTT