തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവർ പീഡിപ്പിെച്ചന്ന കേസിൽ പരാതിക്കാരിയായ സരിത നായരുടെ രഹസ്യമൊഴി വെള്ളിയാഴ്ച വനിത മജിസ്ട്രേറ്റ് രേഖപ്പെടുത്തും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ദീപാ മോഹനാണ് മൊഴി രേഖപ്പെടുത്തുക. രഹസ്യമൊഴി രേഖപ്പെടുത്തിയതിനുശേഷം കോടതിക്ക് കൈമാറും.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചിരുന്നു.
കോടതി അനുമതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മൻ ചാണ്ടി 2012ൽ ക്ലിഫ്ഹൗസിൽെവച്ചും കെ.സി. വേണുഗോപാൽ എം.പി മന്ത്രിയായിരുന്ന അനിൽ കുമാറിെൻറ ഔദ്യോഗിക വസതിയിൽെവച്ചും പീഡിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് കേസ്.
from Anweshanam | The Latest News From India https://ift.tt/2yKFGLg
via IFTTT