Breaking

Monday, November 12, 2018

ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ 

 പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്.  എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലത് തന്നെ. അതും അതി രാവിലെയാണെങ്കില്‍ ഉത്തമം. വൈകുന്നേരത്തേക്കാള്‍ രാവിലെയാണ് വ്യായാമം ചെയ്യുന്നത് നല്ലത്. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. 

വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
 
എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. ചെറിയതോതില്‍ ആദ്യം ചെയ്യുക.പിന്നീട് പതിയെ പതിയെ കൂടുതല്‍ കാര്യമായ വര്‍ക്കൗട്ടിലേക്ക് നീങ്ങാവൂ. ഇല്ലേല്‍ പലതരം പ്രശ്‌നങ്ങള്‍ സംഭവിക്കാം.

എപ്പോഴും നമ്മള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് സ്വയം ആസ്വദിച്ചാവണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം. വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്‌ബോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാന്‍. ടെറസ്, ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉന്മേഷം കിട്ടാന്‍ സഹായിക്കും.

വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. പ്രകൃതി രമണീയതനിറഞ്ഞ ശുദ്ധമായ വായു സഞ്ചാരം ഈ സമയത്ത് അനിവാര്യമാണ്.അത് നെഗറ്റീവ് എനര്‍ജിയെ കളഞ്ഞ് പോസിറ്റീവ് എനര്‍ജി കടന്നുവരുവാന്‍ സഹായിക്കുന്നു.ഭക്ഷണമൊന്നും കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്. ലഘുവായ ഭക്ഷണം കഴിച്ച് അല്‍പസമയം വിശ്രമിച്ച ശേഷം മാത്രം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക. വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ വെള്ളം കൂടെ കരുതുക. ദാഹം തോന്നുന്നതിനു മുമ്പുതന്നെ കുറച്ചായി വെള്ളം കുടിക്കാം. ആഴ്ച്ചയില്‍ അഞ്ച് ദിവസത്തിലധികമോ, ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികമോ വ്യായാമം ചെയ്യുന്നവരില്‍ അധികവും മാനസിക സമ്മര്‍ദ്ദമുള്ളവരാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും യേല്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തില്‍ പറയുന്നു.അതുകൊണ്ട് തന്നെ ഇത്തരത്തിലുളള പ്രശ്‌നമുളളവര്‍ക്ക് കൃത്യമായ വ്യായാമത്തിലൂടെ മനസ്സിന് കുളിര്‍മയും ശാന്തതയും ശരീരത്തിന് എനര്‍ജിലെവല്‍ കൂടുകയും ചെയ്യുന്നു.
 



from Anweshanam | The Latest News From Health https://ift.tt/2QBDZ9S
via IFTTT