Breaking

Sunday, October 20, 2019

96-ാം പിറന്നാള്‍ ആഘോഷിച്ച് വി.എസ്; ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍

തിരുവനന്തപുരം: മൂർച്ചയുള്ള വാക്കും മുനയൊടിയാത്ത നിലപാടുമായി ഒമ്പതരപതിറ്റാണ്ട് പിന്നിട്ട് ഒരുമനുഷ്യൻ രാഷ്ട്രീയവഴിയിൽ ഇപ്പോഴും ആരവം തീർത്തുനടക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽപോലും ആർക്കും തീർക്കാനാകാത്ത ഒരധ്യായം സ്വന്തംപേരിലാക്കി. വി.എസ്. അച്യുതാനന്ദൻ എന്ന, കേരളം നെഞ്ചേറ്റിയ ആ രാഷ്ട്രീയ നേതാവിന് ഇന്ന് 96-ാം പിറന്നാൾ. പതിവുപോലെതന്നെകൂടെയുള്ളവരുടെ സന്തോഷത്തിന് നിന്നുകൊടുക്കലാണ് വി.എസിന്റെ പിറന്നാളാഘോഷം. കുടുംബാംഗങ്ങൾക്കൊപ്പം കേക്ക്മുറിച്ചു. നേതാക്കളും പ്രവർത്തകരുമായി നിരവധി ആളുകൾ ആശംസകൾ നേരുന്നതിനായി വീട്ടിലെത്തിയിരുന്നു.വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥനാർഥി വി.കെ.പ്രശാന്ത് അനുഗ്രഹം വാങ്ങി.പൊന്നാടയ്ക്കും ചുവന്ന പൂക്കൾക്കുമൊപ്പം കൃഷ്ണ വിഗ്രഹവും വിഎസിന് സമ്മാനമായി ലഭിച്ചു. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതുമുതൽ വി.എസ്. തുടങ്ങിയ രാഷ്ട്രീയയാത്ര ഇന്നുംതുടരുന്നു. ഓരോവിഷയങ്ങളും പഠിച്ച്, പറയേണ്ടത് കൃത്യമായിപ്പറഞ്ഞ് പ്രായത്തെ തോൽപ്പിച്ച നേതാവായി. 79-വർഷമായി പാർട്ടി അംഗത്വത്തിൽ തുടർന്ന മറ്റൊരു നേതാവില്ല. 23 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ പ്രവർത്തിച്ച നേതാവും വേറെയില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് വി.എസ്.മൂന്നു പതിറ്റാണ്ടിലേറെയായി നിയമസഭാംഗമാണ്. സഭാചരിത്രത്തിൽ ഏറ്റവുംമുതിർന്ന അംഗവും അദ്ദേഹംതന്നെ. 15 വർഷം പ്രതിപക്ഷനേതാവും അഞ്ചുവർഷം മുഖ്യമന്ത്രിയും ഇപ്പോൾ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമാണ്. ഈ സ്ഥാനങ്ങളിലെല്ലാം തന്റെ സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്തി. വി.എസിനെ എന്തിന് ഭരണപരിഷ്കാരകമ്മിഷൻ ചെയർമാനാക്കി എന്നുചോദിക്കുന്നവർക്ക്, ആ കമ്മിഷൻ നൽകിയ റിപ്പോർട്ടുകളാണ് മറുപടി. Read:എനിക്കുറപ്പുണ്ട് നാളത്തെ തലമുറ ക്വാറികളെക്കുറിച്ച് പറയും...... Content Highlights:VS Achuthanandan celebrates 96th birthday


from mathrubhumi.latestnews.rssfeed https://ift.tt/2Bt51dE
via IFTTT