Breaking

Thursday, November 15, 2018

ശബരിമല സര്‍വകക്ഷി യോഗം ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം:  ശബരിമല യുവതിപ്രവേശന വിഷയത്തിലെ സര്‍വകക്ഷി യോഗത്തിനു മുന്നോടിയായി തലസ്്ഥാനത്ത് ചര്‍ച്ചകള്‍ പരോഗമിക്കുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. 

സമവായ ചര്‍ച്ചയ്ക്കു മുന്നോടിയായി  യു ഡി എഫ് നേതാക്കളും കന്റോണ്‍മെന്റ് ഹൗസില്‍ കൂടിയാലോചന നടത്തി. വിധി നടപ്പാക്കാന്‍ സാവകാശം തേടണമെന്ന ആവശ്യമാകും യു ഡി എഫ് സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കുകയെന്നാണ് സൂചന. 


യുവതീപ്രവേശന വിഷയത്തില്‍ സമവായം തേടിയുള്ള സര്‍വകക്ഷി യോഗം വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗത്തിന്റെ അധ്യക്ഷന്‍.



from Anweshanam | The Latest News From India https://ift.tt/2Q6k9GZ
via IFTTT