മുബൈ: തൃപ്തി ദേശായിക്ക് ശബരിമല സന്ദര്‍ശനത്തിന് പോലീസ് പ്രത്യേക സുരക്ഷ ഒരുക്കിലെങ്കിലും ശബരിമല സന്ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി. ദർശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിക്കുമാണെന്നും അവർ പറഞ്ഞു.
സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിനു നൽകിയ കത്തിൽ മറുപടി കിട്ടിയിട്ടില്ല. താനിക്കൊപ്പം ആറ് സ്ത്രീകളും ദർശനം നടത്തുന്നതു കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും തൃപ്തി ദേശായി പറഞ്ഞു.
വാഹനം ഉൾപ്പെടെയുള്ള സുരക്ഷയാണ് തൃപ്തി ദേശായി ആവശ്യപ്പെട്ടത്. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര-കേരളാ മുഖ്യമന്ത്രിമാർക്കും ഡിജിപിക്കും കത്ത് നൽകിയിരുന്നു.
from Anweshanam | The Latest News From India https://ift.tt/2K8FfPy
via IFTTT