Breaking

Thursday, November 15, 2018

സെന്‍സെക്‌സില്‍ 96 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 96 പോയന്റ് നേട്ടത്തിൽ 35238ലും നിഫ്റ്റി 18 പോയന്റ് ഉയർന്ന് 10594ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 689 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 611 ഓഹരികൾ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, സൺ ഫാർമ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, റിലയൻസ് മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഗെയിൽ, ഹിൻഡാൽകോ, ഐഒസി, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, എസ്ബിഐ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlights: Sensex extends gains to over 96 points


from mathrubhumi.latestnews.rssfeed https://ift.tt/2B9953v
via IFTTT