Breaking

Wednesday, November 28, 2018

ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിക്ക് പോലീസ് മൈക്ക്; ന്യായീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പോലീസ് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ് തില്ലങ്കേരിക്ക് മൈക്ക് നൽകിയതെന്ന്മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി 52 വയസ്സുള്ള സ്ത്രീ വന്നപ്പോൾ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പ്രതിഷേധക്കാരിലൊരാൾക്ക് മൈക്ക് നൽകിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. നേരത്തെ സമാനമായ വിശദീകരണം തന്നെയാണ് സി.പി.എമ്മും ഈ വിഷയത്തിൽ നടത്തിയിരുന്നത്. പ്രതിഷേധക്കാരെ ശാന്തരാക്കാൻ വേണ്ടി സന്നിധാനത്ത് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരി പോലീസ് മൈക്കിൽ സംസാരിച്ചത് വിവാദത്തിന് കാരണമായിരുന്നു. content highlights:CM Pinarayi Vijayan,Valsan Thillankeri controversy, Sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2QlaCvM
via IFTTT