Breaking

Wednesday, November 28, 2018

ബുഖാരി വധക്കേസിലെ മുഖ്യപ്രതി ഭീകരന്‍ നവീദ് ജട്ടിനെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ലഷ്കർ ഇ തൊയ്ബ ഭീകരനായ നവീദ് ജട്ടിനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മു കശ്മീരിലെ ബുധ്ഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് നവീദ് ജട്ടിനെയും മറ്റൊരു ഭീകരനെയും സുരക്ഷാസേന കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബുധ്ഗാമിലെ കുത്പോര മേഖലയിൽ ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന ഇവിടെ തിരച്ചിൽ നടത്തിയത്. ഇതിനിടെ ഒളിഞ്ഞിരുന്ന ഭീകരർ സൈനികർക്ക് നേരേ വെടിയുതിർത്തു. ഭീകരർക്കെതിരെ സൈന്യവും അതേനാണയത്തിൽ തിരിച്ചടിച്ചതോടെ ഭീകരർ പ്രതിരോധത്തിലായി. ഇതിനിടെയാണ് നവീദ് ജട്ടിനെയും മറ്റൊരു ലഷ്കർ ഇ തൊയ്ബ ഭീകരനെയും സുരക്ഷാസേന വധിച്ചത്. പാകിസ്താനിയായ നവീദ് ജട്ട് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ശ്രീനഗറിൽ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. നവീദ് ജട്ട് ഉൾപ്പെടെയുള്ള ഭീകരരാണ് ജൂൺ 14ന് കശ്മീരിലെ മാധ്യമപ്രവർത്തകനായ ഷുജാത്ത് ബുഖാരിയെ കൊലപ്പെടുത്തിയത്. റൈസിങ് കശ്മീർ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്റർ ഇൻ-ചീഫ് ആയിരുന്ന ബുഖാരിയെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽവച്ചാണ് ഭീകരർ അതിദാരുണമായി കൊലപ്പെടുത്തിയത്. Content Highlights:LeT terrorist naveed jhatt killed by security forces in jammu kashmir


from mathrubhumi.latestnews.rssfeed https://ift.tt/2DQ4ntd
via IFTTT