Breaking

Friday, November 2, 2018

ഹെതർ ന്യൂയെർട്ട് ​ഐക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ യു.​എസ് അംബാസിഡര്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് ഹെതർ ന്യൂയെർട്ട് ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ യു.​എ​സി​​​​​​െൻറ ന​യ​ത​ന്ത്ര പ്ര​തി​നി​ധിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഹെതർ ന്യൂയെർട്ടിനെ പുതിയ പദവിയിലേക്ക് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായി മുതിർന്ന വൈറ്റ് ഹൗസ് ഉഗ്യോഗസ്ഥൻ അറിയിച്ചു.

ട്രംപുമായി രണ്ടു തവണ ന്യൂയെർട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിന്‍റെ അംഗീകാരം ലഭിച്ചാലേ സ്ഥാനപതി സ്ഥാനത്തേക്ക് ന്യൂയെർട്ടിനെ നിയമിക്കാൻ സാധിക്കൂ. 

എ.ബി.സി ന്യൂസിലെ മാധ്യമപ്രവർത്തനത്തിന് ശേഷം 2017 ഏപ്രിലിലാണ് ന്യൂയെർട്ട് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവായി ചുമതയേറ്റത്. ഫോക്സ് ന്യൂസ് മുൻ അവതാരകയായിരുന്നു. റെക്സ് ടില്ലേഴ്സനെ പുറത്താക്കിയതിന് പിന്നാലെ ന്യൂയെർട്ടിനെ പബ്ലിക് ഡിപ്ലോമസി ആൻഡ് പബ്ലിക് അഫേഴ്സ് ആക്ടിങ് സെക്രട്ടറിയായി സ്ഥാനകയറ്റം നൽകി.
 



from Anweshanam | The Latest News From India https://ift.tt/2zmjXc9
via IFTTT