Breaking

Monday, November 12, 2018

വാളന്‍പുളിയിലെ ചില അത്ഭുത ഗുണങ്ങളെക്കുറിച്ചറിയാം

ഏത് പ്രായക്കാര്‍ക്കും ഏറ്റവും പ്രീയമേറിയതാണ് വാളന്‍പുളി. ചെറിയകുട്ടികള്‍ക്കായാലും പ്രായമായവര്‍ക്കായാലും വാളന്‍പുളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരും.വാളന്‍പുളി കിട്ടിയാല്‍ ഒന്ന് ഒരു കഷ്ണം കടിച്ചുനോക്കാത്തവര്‍ ഉണ്ടോ. മലയാളികളുടെ വായില്‍ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് വാളന്‍പുളിയുടെ പുളി കലര്‍ന്ന മധുരമുണ്ട്. പച്ച പുളിയും പഴുത്ത പുളിയും ഇതിനെക്കുറിച്ച് പറയുമ്പോള്‍ പലരുടെയും നാവില്‍ കൊതിയൂറും. 

ഉപ്പും കൂട്ടി വെറുതെ കഴിക്കാനും അതുപോലെ തന്നെ കറിയില്‍ രുചി കൂട്ടാനും മാത്രമല്ല നിരവധി ഗുണങ്ങള്‍ ഈ പുളിക്കുണ്ട്. വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ശരീര്ത്തിന് ഉത്തമമാണ്.എന്ന് കരുതി അമിതമായി കഴിക്കാതിരിക്കുക. അത് പിന്നെ വയര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും.

ഇന്ത്യന്‍ ഈന്തപ്പഴമെന്നാണ് വാളന്‍പുളിയെ വിശേഷിപ്പിക്കുന്നത്. ഇത് ശരീരത്തിലെ വിഷാംശങ്ങളെയും ടോക്‌സിനുകളേയും പുറന്തള്ളുന്നതിന് പുളി സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചിലിനും പരിഹാരം നല്‍കുന്നു.അതേ്ാടൊപ്പം വാളന്‍പുളി ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കുകയും. ഇതോടെ അസിഡിറ്റി പ്രശ്‌നത്തിന് പരിഹാരമാകുന്നു. മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഇവ ഏറെ സഹായിക്കുന്നുണ്ട്.  കൂടാതെ വാതരോഗികള്‍ക്കും ഇത് ഉത്തമ ഔഷധമാണ്. വാതം, കഫം, പിത്തം എന്നിവക്കെതിരെ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം മാറുമെന്നും പണ്ട് മുതലേ പറയുന്ന കാര്യമാണ്. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ള ഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീരിറക്കം പൂര്‍ണ്ണമായും മാറുന്നതാണ്.
 



from Anweshanam | The Latest News From Health https://ift.tt/2RMBhP2
via IFTTT