ഫാഷന്‍ തരംഗം കൂടുന്ന ഈ കാലഘട്ടത്തില്‍ കണ്ണടയെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്ന് കരുതി പലരും ഒരു സ്‌റ്റെലിനായി ഇവ ഉപയോഗിക്കുന്നു.എന്നാല്‍ ഇത് സ്‌റ്റെലിനായി ഉപയോഗിക്കേണ്ടതല്ല.കണ്ണിന് പ്രാധാന്യം നല്‍കുന്നതാണ് കണ്ണട.തലവേദനയോ, കാഴ്ചക്കുറവോ കാരണം കണ്ണടകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെങ്കില്‍ അത് നമ്മളില്‍ ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണടയിലൂടെയുള്ള വ്യൂ, അഥവ നോട്ടമാണ്. കണ്ണടയിലൂടെയുള്ള നോട്ടം ശരിയായ രീതിയിലായിരിക്കണം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കണ്ണടകള്‍ ഉപയോഗിക്കുന്നവരില്‍ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ലെന്‍സിന് ഉള്ളിലൂടെ നോക്കുന്നതിന് പകരം ലെന്‍സിന്‍ മുകളിലൂടെ നോക്കുക എന്നത്. ഇത് കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കാം. കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തില്‍ തന്നെ ഇത് മാറ്റം വരുത്താനും സാദ്ധ്യതയേറെയാണ്. ഇതുവഴി കണ്ണിനുള്ളിലേക്കുള്ള പ്രകാശ പ്രവാഹത്തിന്റെ അളവില്‍ കുറയുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് കാഴ്ച സംബന്ധമായ പല ഗുരുതര പ്രശ്‌നങ്ങളിലേക്കും നമ്മേ നയിക്കാന്‍ ഇടവരുത്തുന്നു. കണ്ണടയുടെ സന്തുലനാവസ്ഥയാണ് മറ്റൊരു പ്രശ്‌നം. അതായത് നിരന്തരമായ ഉപയോഗം കണ്ണടയുടെ ആങ്കിളുകളില്‍ മാറ്റം വരുത്താനും സാദ്ധ്യതയുണ്ട്. അതിനാല്‍ ഇടയ്ക്ക് ഒപ്ടിക്കല്‍ ഷോറൂമുകളില്‍ പോയി കണ്ണടയുടെ ആങ്കിള്‍ ക്രമീകരിക്കുന്നത് ഉത്തമമാണ്.മാത്രമല്ല, ചിലര്‍ സ്വന്തം കണ്ണട അല്ലാതെ മറ്റുളളവരുടെ കണ്ണട എടുത്തുവെയ്ക്കുന്നതും സ്ഥിരം പതിവ് കാഴ്ച്ചയാണ്. ഇതും നിങ്ങളുടെ കണ്ണിനെ കാര്യമായി ബാധിക്കാന്‍ ഇടയുണ്ട്.അതിനാല്‍ ഇത്തരത്തില്‍ നമ്മുടേതല്ലാത്ത കണ്ണട ഉപയോഗിക്കാതിരിക്കുക.
from Anweshanam | The Latest News From Health https://ift.tt/2qF0Xl5
via IFTTT