Breaking

Friday, November 23, 2018

കാശ്മീരിലെ അനന്ത്നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ആറ് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.ബിജ്‌ബെഹ്‌റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സൈനികര്‍ പരിശോധനയ്‌ക്കെത്തിയത്.പരിശോധനയ്ക്കിടെ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്നു സൈന്യവും പോലീസും പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടത്തിവരികയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി.മൂന്നു ദിവസം മുമ്പ് ഷോപിയന്‍ ജില്ലയില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.


 



from Anweshanam | The Latest News From India https://ift.tt/2Rc8TpP
via IFTTT