ബർലിൻ: വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഖി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് 18 സൗദി സ്വദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഫ്രഞ്ച് വിദേശ്യകാര്യമന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയവരുടെ പേരോ മറ്റ് വിവരങ്ങളോ ഫ്രാൻസ് പുറത്തുവിട്ടിട്ടില്ല.ഇതിനുപുറമെ, ജർമനിയും 18 സൗദി സ്വദേശികൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, ഷെങ്കൻ വീസയുടെ പരിധിയിലുള്ള 26 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും നോർവേ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും ഇവർക്ക് പ്രവേശനം നിഷേധിക്കുന്നു. സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിമർശകനായിരുന്ന തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. ഇതിനു പിന്നിൽ രാജുകുമാരൻ ആണെന്നു സിഐഎ കണ്ടെത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2OYY7RM
via IFTTT