Breaking

Thursday, November 29, 2018

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും ഇടിവ്; പെട്രോളിന് 33 പൈസ കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും ഇടിവ്. പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു. എട്ടുദിവസം കൊണ്ട് പെട്രോളിന് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ പെട്രോള്‍ വില 73.24 രൂപയാണ്. ഡീസലിന് 68.13 രൂപയും. വാണിജ്യതലസ്ഥാനമായ മുംബൈയിലാകട്ടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78.79 രൂപ, 71.32 രൂപ എന്നിങ്ങനെയാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.49 രൂപയും, ഡീസലിന്റെ വില 73.13 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.15 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 71.75 രൂപയും. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 75.48 രൂപ, 72.09 രൂപ എന്നിങ്ങനെയാണ്.
 



from Anweshanam | The Latest News From India https://ift.tt/2RlV349
via IFTTT