Breaking

Thursday, November 29, 2018

ഇന്ധന വിലയില്‍ കുറവ് തുടരുന്നു

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 37 പൈസയും ആണ് കുറഞ്ഞിരിക്കുന്നത്. എട്ടുദിവസം കൊണ്ട് പെട്രോളിന് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില വരുന്നത് 75.15 രൂപയാണ്. ഡീസലിന്  71.75 രൂപയുമാണ് വില വരുന്നത്. തിരുവനന്തപുരത്ത് ആണെങ്കില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് വില വരുന്നത് 76.49 രൂപയാണ്. എന്നാല്‍ അതേ സമയം ഡീസലിന്റെ വില വരുന്നത് 73.13 രൂപയുമാണ്. കോഴിക്കോട് ഇന്ന്് പെട്രോളിന് 75.48 രൂപയും,ഡീസലിന്  72.09 രൂപയുമാണ് വില വരുന്നത്. 

ഡല്‍ഹിയില്‍ യഥാക്രമം ഒരു ലിറ്റര്‍ പെട്രോളിനും, ഡീസലിനും ഇന്ന് 73.24 രൂപയും, 68.13 രൂപയുമാണ് വില വരുന്നത്. വാണിജ്യതലസ്ഥാനമായ മുംബൈയിലാകട്ടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78.79 രൂപ, 71.32 രൂപ എന്നിങ്ങനെയാണ്.
 



from Anweshanam | The Latest News From India https://ift.tt/2zw3cvP
via IFTTT