Breaking

Monday, May 25, 2020

ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് ട്രംപ്

വാഷിങ്ടൺ: ബ്രസീലിൽ കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രസീലിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശപൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് മുന്നുള്ള 14 ദിവസങ്ങളിൽ ബ്രസീലിൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതാണ് പുതിയ നിയമം. എന്നാൽ വ്യാപാരത്തെ പുതിയ നിയമം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്ലി മക്ഇനാനി അറിയിച്ചു. ബ്രസീലിൽ കഴിയുന്ന വിദേശപൗരന്മാർ അമേരിക്കയിൽ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കാൻ പുതിയ നടപടി സഹായിക്കുമെന്ന് കെയ്ലി കൂട്ടിച്ചേർത്തു.കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്. ബ്രസീലിൽ ഇതുവരെ 3,63,211 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22,666 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. ചൈന, ഇറാൻ, ബ്രിട്ടൺ, അയർലൻഡ്, യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ സോൺ എന്നിവയുൾപ്പെടെ കോവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ച നടപടികൾക്ക് സമാനമാണ് ഈ തീരുമാനമെന്നും ബ്രസീലിന് മാത്രമായല്ലെന്നുമാണ്ബ്രസീൽ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. ട്രംപിനെപ്പോലെ, ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയും കോവിഡ് പ്രതിസന്ധിയെ വിലകുറച്ചാണ് കണ്ടിരുന്നത്.വൈറസിനെ ഒരു ചെറിയ പനിയോടാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. പൊതുജനം വീട്ടിൽ തുടരുന്നത് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. Content Highlights:Trump Bans travel from Brazil


from mathrubhumi.latestnews.rssfeed https://ift.tt/3gcRoSW
via IFTTT