Breaking

Sunday, May 10, 2020

ട്രംപിന്റെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുഴപ്പം പിടിച്ചതെന്ന് ഒബാമ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ്-19 നെകൈകാര്യം ചെയ്യുന്ന രീതിയെ കുഴപ്പംനിറഞ്ഞതെന്ന് വിശേഷിപ്പിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ഭരണകാലത്തെ ഭരണ നിർവഹണ ഉദ്യോഗസ്ഥരുമായി നടത്തിയ കോൺഫറൻസിലാണ് ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒബാമ വിമർശിച്ചത്. 75,000 അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയ മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായഉപകരണങ്ങളുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് ഒബാമയെയും ഡമോക്രാറ്റിക് ഭരണത്തെയും ട്രംപ് നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും ഒബാമ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒബാമ അലുമ്നി അസോസിയേഷനിലെ 3000 അംഗങ്ങളുമായി വെള്ളിയാഴ്ച നടത്തിയ കോൺഫറൻസിൽ നവംബർ 3 ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിക്കുന്ന ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡനെ പിന്തുണയ്ക്കണമെന്ന് ഒബാമ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. കാരണം നാം പോരാടുന്നത് കേവലം ഒരു വ്യക്തിയോടോ, രാഷ്ട്രീയ പാർട്ടിയോടോ മാത്രമല്ല. സ്വാർഥരായിരിക്കുക,ഭിന്നിക്കുക, മറ്റുള്ളവരെ ശത്രുക്കളായി കാണുക തുടങ്ങി ദീർഘകാലമായി നിലനിൽക്കുന്ന പ്രവണതകളോടുകൂടിയാണ്. ഇത് അമേരിക്കൻ ജീവിതത്തിലെ ശക്തമായ പ്രേരണയായി മാറിയിരിക്കുകയാണ്. ഒബാമ പറഞ്ഞു. ജോ ബിഡനുവേണ്ടി പ്രചാരണം നടത്തുന്നതിനായി താൻ മുന്നിട്ടിറങ്ങുന്നതിനെ കുറിച്ചും വെളളിയാഴ്ചയിലെ കോൺഫറൻസിൽ ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ കുറിച്ച് പ്രതികരിക്കാൻ ഒബാമയുടെ ഓഫീസ് തയ്യാറായിട്ടില്ല. എന്നാൽ കോവിഡ് പ്രതിരോധ നടപടികളിൽ ട്രംപിന്റെ നേതൃത്വത്തെ പ്രശംസിക്കുകയാണ് വൈറ്റ് ഹൗസ് വക്താവ് കെയ്ലി മക്ഇനാനി ചെയ്തത്. നിരവധി അമേരിക്കക്കാരുടെ ജീവനാണ് ട്രംപ് രക്ഷിച്ചതെന്ന് കെയ്ലി അഭിപ്രായപ്പെട്ടു. ട്രംപും ബിഡനും തമ്മിൽ അതിശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് ദേശീയ പോളുകൾ സൂചിപ്പിക്കുന്നത്. നിരവധി സ്റ്റേറ്റുകളിൽ ബിഡൻ മുന്നിലാണ്. Content Highlights:Former American president Barack Obama describes Trumps handling of the Corona Virus as chaotic


from mathrubhumi.latestnews.rssfeed https://ift.tt/2AfGmvN
via IFTTT