Breaking

Sunday, May 10, 2020

മാലെദ്വീപിലെ 698 ഇന്ത്യക്കാരുമായി 'ജലാശ്വ' കൊച്ചി തീരമണഞ്ഞു

കൊച്ചി: നീണ്ട കാത്തിരിപ്പിനൊടുവിൽ മാലെദ്വീപിലെ പ്രവാസികളായ മലയാളികൾ നാടിന്റെ തണലിലേക്ക്. പ്രവാസികളെയും വഹിച്ചുള്ളആദ്യ കപ്പൽ ഐ.എൻ.എസ്. ജലാശ്വ കൊച്ചി തീരമണഞ്ഞു. കപ്പലിലുള്ള 698 യാത്രക്കാരിൽ 440 പേർമലയാളികളാണ്. കൊച്ചി തീരത്തെത്തിയ ജലശ്വയെ നാവികസേനയുടെ ഹെലികോപ്ടറിന്റേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയിലാണ് പോർട്ടിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കപ്പൽ മാലെദ്വീപിൽനിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ലോക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേന അയച്ച രണ്ടുകപ്പലുകളിൽ ആദ്യത്തേതാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐ.എൻ.എസ്. മഗർ അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായിട്ടാണിത്. 19 ഗർഭിണികളും 14 കുട്ടികളുമുണ്ട് ജലാശ്വയിൽ. വ്യാഴാഴ്ചയാണ് കപ്പൽ മാലെ തുറമുഖത്തെത്തിയത്. മാലെ പോർട്ടിൽ സുരക്ഷാപരിശോധനകൾക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്. തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ജലശ്വയിലുണ്ട്. കപ്പലിലെ 698 പേരിൽ 630 പേർക്കും കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന. യാത്രക്കാരിൽ നിന്ന് 40 ഡോളർ നാവികസേന ഈടാക്കയിട്ടുണ്ട്. #SamudraSetuMission #MoDAgainstCorona #bringhomeexpats As #Kochi eagerly awaits their arrival, #INSJalashwa @indiannavy entering the scenic Ernakulam channel with 698 Indians from Maldives.@SpokespersonMoD @rajnathsingh @MOS_MEA @HCIMaldives @mygovindia pic.twitter.com/kk5rZyWMwf — PRO Defence Kochi (@DefencePROkochi) May 10, 2020 കൊച്ചി പോർട്ടിൽ ഇവർക്ക് എല്ലാ സുരക്ഷാ പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കപ്പലിലും ഡോക്ടർമാരുടെ സംഘമുണ്ടായിരുന്നു. കപ്പലിലുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ തന്നെയാണ് നിരീക്ഷണത്തിൽ വെക്കുക. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം. #SamudraSetuMission #MoDAgainstCorona #bringhomeexpats Welcome Home!! #INSJalashwa with 698 Indians from Maldives entering #Kochi harbour. First glimpses!!@indiannavy @SpokespersonMoD @rajnathsingh @DefenceMinIndia @PMOIndia @MOS_MEA @MEAIndia @HCIMaldives pic.twitter.com/QW0FusiQUw — PRO Defence Kochi (@DefencePROkochi) May 10, 2020


from mathrubhumi.latestnews.rssfeed https://ift.tt/35KSwbL
via IFTTT