ഉജ്ജെയിൻ: ജില്ലയ്ക്ക് പുറത്തുനിന്നെത്തുവരെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉജ്ജെയിൻ പോലീസ്. ജില്ലയിൽ 45 മരണങ്ങളും 235 കോവിഡ് 19 കേസുകളും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എസ്പി മനോജ് കുമാർ സിങ് അറിയിച്ചു. 500 രൂപയ്ക്ക് പുറമേ സർട്ടിഫിക്കറ്റും ഇവർക്ക് ലഭിക്കും. ജില്ലയ്ക്ക് പുറത്തുനിന്ന് അനുവാദമില്ലാതെ എത്തുന്നവരെ കണ്ടെത്തുന്നതിനും വൈറസ് വ്യപനം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എഎസ്പി രുപേഷ് ദ്വിവേദി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെ തുടർന്ന് ജില്ലാ കളക്ടറെയും എസ്പിയെയും സർക്കാർ അടുത്തിടെ മാറ്റിയിരുന്നു. Content Highlights:Ujjain to reward those who pass the information about the outsiders
from mathrubhumi.latestnews.rssfeed https://ift.tt/3dvgr1p
via
IFTTT