തിരുവനന്തപുരം: ലോക്ഡൗൺ ഇളവിൽ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ഓൺലൈൻക്യൂ സജ്ജീകരിക്കേണ്ട ഓൺലൈൻ ആപ്പ് തയ്യാറാവാത്തതിനാൽ മദ്യവിൽപ്പന നീളുന്നു. ബിവറേജസ് കോർപ്പറേഷൻ സ്വകാര്യകമ്പനിയെ ഏൽപ്പിച്ച മൊബൈൽ ആപ്പ് പലവിധത്തിലുള്ള പരീക്ഷണഘട്ടങ്ങൾ പിന്നിട്ടിരുന്നു. സംവിധാനം നിലവിൽവരുമ്പോൾ ഉണ്ടാകാനിടയുള്ള തിരക്ക് അതിജീവിക്കാനുള്ള ശേഷി മൊബൈൽ അപ്പിനുണ്ടാകാണം. ഇത് തെളിയിക്കാനുള്ള അന്തിമഘട്ട പരിശോധന പൂർത്തിയാക്കിയിരുന്നു. 301 പൊതുമേഖലാഔട്ട്‌ലെറ്റുകളുടെയും 500 ബാറുകളുടെയും, 230 ബിയർവൈൻ പാർലറുകളുടെയും വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റുള്ളവയും സന്നദ്ധത അറിയിക്കുന്ന മുറയ്ക്ക് ചേർക്കും. ഗൂഗിൾപ്ലേ സ്റ്റോറിൽ ആപ്പ് ചേർക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ആപ്പ് സജ്ജമായാൽ ഉടൻ മദ്യവിൽപ്പന ആരംഭിക്കുമെന്ന് ബിവറേജസ് അധികൃതർ പറഞ്ഞു
from mathrubhumi.latestnews.rssfeed https://ift.tt/3e1dINr
via
IFTTT