Breaking

Tuesday, May 19, 2020

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; ഒറ്റദിവസം രോഗം ബാധിച്ചത് 4970 പേര്‍ക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണത്തിൽ കുതിച്ചുകയറ്റമുണ്ടായത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,01,139 ആയി. ഒറ്റ ദിവസത്തിനിടെ 134 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3163 ആയി. കോവിഡ് ബാധിച്ച് 58,803 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്. 39,173 പേർ രോഗമുക്തി നേടി. 38.73 ശതമാനമാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനം. 24 മണിക്കൂറിനിടെ 2005 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 35058 ആയി.51 പേരാണ് രോഗം ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1249 ആയി. മുംബൈ നഗരമാണ് രോഗബാധയിൽ ഏറ്റവും കൂടുതൽ ആശങ്കയുയർത്തുന്നത്. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 22000 കടന്നിട്ടുണ്ട്. ധാരാവി ഉൾപ്പെടെയുള്ള ചേരികളിൽ രോഗവ്യാപനത്തിന്റെ തോത് ഉയരുകയാണ്. മുംബൈയിൽ ആയിരത്തിലധികം പോലീസുകാർക്ക് രോഗം ബാധിക്കുകയും 12 പോലീസുകാർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ നഗരത്തിൽ അഞ്ച് കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. സിഐഎസ്എഫ്, സിആർപിഎഫ് സേനാവിഭാഗങ്ങൾ ഇന്ന് മുംബൈയിൽ എത്തും. തമിഴ്നാട് 11760, ഗുജറാത്ത് 11745, ജമ്മു കശ്മീർ 1289, ഡൽഹി 10054 എന്നിങ്ങനെയാണ് കൂടുതൽരോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ. Content Highlights:COVID19 cases cross 1 lakh mark with a single-day jump of 4970 cases


from mathrubhumi.latestnews.rssfeed https://ift.tt/2LGTWe8
via IFTTT