മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിനുകീഴിലുള്ള ഇ- കൊമേഴ്സ് കന്പനിയായ ജിയോ മാർട്ട് കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. നവിമുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ആദ്യം പ്രവർത്തനം. ജിയോമാർട്ട് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴി ഓർഡർ നൽകുന്നതിനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മൊബൈൽ ആപ്പും വൈകാതെ എത്തും. സൈറ്റ് തുറന്നുവരുമ്പോൾ നിങ്ങളുടെ പിൻകോഡ് നൽകിയാൽ അവിടെ സേവനം ലഭ്യമാകുമോയെന്ന്അറിയാം. 50,000ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ ഉത്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ സൈറ്റുവഴി വാങ്ങാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാർജും ഒഴിവാക്കിയിട്ടുണ്ട്. റിലയൻസ് റീട്ടെയിൽ സ്മാർട്ട്, റിലയൻസ് ഫ്രഷ് സ്റ്റോറുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. റിലയൻസ് സ്മാർട്ട് ഡോട്ട് ഇൻ എന്ന വെബ്സൈറ്റ് ജിയോമാർട്ട് ഡോട്ട്കോമിലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. JioMart website goes live across in India
from mathrubhumi.latestnews.rssfeed https://ift.tt/2A2iXOi
via
IFTTT