Breaking

Monday, May 25, 2020

നികുതി വെട്ടിപ്പ് കേസില്‍ പെട്ടതോടെ ബാഴ്‌സ വിടാന്‍ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെസ്സി

മാഡ്രിഡ്: 2016-ൽ നികുതി വെട്ടിപ്പ് കേസിൽപ്പെട്ടതോടെ ബാഴ്സലോണ വിടാൻ തീരുമാനിച്ചിരുന്നതായി സൂപ്പർ താരം ലയണൽ മെസ്സി. ഒരു സ്പാനിഷ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് എന്നോട് നല്ല രീതിക്കായിരുന്നില്ല ആരും പെരുമാറിയിരുന്നത്. എനിക്ക് ഇവിടെ നിൽക്കണമെന്ന് തോന്നിയതേയില്ല. എനിക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. കാരണം എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് ആളുകൾക്ക് അറിയില്ലായിരുന്നു. എനിക്ക് ഇവിടെ നിന്നും പുറത്ത്കടക്കണമെന്ന് തോന്നി. ബാഴ്സലോണ വിട്ട് പോകാനായിരുന്നില്ല അത്, സ്പെയിൻ തന്നെ വിടാനായിരുന്നു, മെസ്സി പറഞ്ഞു. 2007-നും 2009-നും ഇടക്ക് 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് മെസ്സിയും പിതാവ് ഹെർഗെ ഹൊറോഷിയേയും നിയമനടപടി നേരിടേണ്ടി വന്നത്. മെസ്സിക്കും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന പിതാവിനും കോടതി 21 മാസം തടവുശിക്ഷയും 14 കോടിയോളം രൂപ പിഴയും വിധിച്ചിരുന്നു. ക്രിമിനൽ അല്ലാത്ത കേസുകളിൽ രണ്ടു വർഷത്തിൽ താഴെ തടവ് ലഭിച്ചാൽ തടവിൽ കഴിയേണ്ടെന്ന സ്പെയിനിലെ നിയമം കാരണം മെസ്സി തടവുശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. Content Highlights: Lionel Messi admits he wanted to leave Barcelona during 2016 tax row


from mathrubhumi.latestnews.rssfeed https://ift.tt/3c0NSaQ
via IFTTT