മണ്ണാർക്കാട്: പാലക്കാട്ട് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന രണ്ടുപേർ ക്വാറന്റീൻ ലംഘിച്ച് മുങ്ങി. മണ്ണാർക്കാട് കോടതിപ്പടിയിലെ കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി ബേബി (48), തമിഴ്നാട് സ്വദേശി രാധാപ്രഭു (74) എന്നിവരാണ് മുങ്ങിയത്. പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരെയും ക്വാറന്റീനിലാക്കുന്നതിനാരംഭിച്ച കേന്ദ്രത്തിൽനിന്നാണ് ഇവർ മുങ്ങിയത്. ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെ തത്തേങ്ങലത്തുവെച്ച് തമിഴ്നാട് സ്വദേശിയായ രാധാപ്രഭുവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. നാട്ടുകാർ തടഞ്ഞ് ആരോഗ്യവകുപ്പധികൃതർക്ക് കൈമാറി. കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി ആനക്കട്ടി വഴി കാൽനടയായി വരുകയാണെന്നാണ് അധികൃതരോട് പറഞ്ഞത്. തുടർന്ന് ആംബുലൻസിൽ താലൂക്കാശുപത്രിയിലെത്തിച്ച് ശരീരോഷ്മാവ് പരിശോധിച്ച് കെയർ സെന്ററിലേക്ക് മാറ്റി. എന്നാൽ വ്യാഴാഴ്ച പുലർച്ചെയോടെ ഇയാളെ വീണ്ടും കാണാതായി. മലപ്പുറം ജില്ലയിലെ താഴേക്കോട്ട് ഉച്ചയോടെ ഇയാളെ കണ്ടതായി നാട്ടുകാർ പറയുന്നു. Content Highlight: Two men missing from quarantine in Mannarkkad
from mathrubhumi.latestnews.rssfeed https://ift.tt/3dNrd3j
via
IFTTT