Breaking

Friday, May 22, 2020

'തങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നു' ഖഷോഗിയുടെ മകന്‍

റിയാദ്: തങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മകൻ. രക്തസാക്ഷി ജമാൽ ഖഷോഗിയുടെ മക്കളായ ഞങ്ങൾ, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു ഖഷോഗിയുടെ മകൻ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചു. സൗദി അറേബ്യയിലാണ് സലാ താമസിക്കുന്നത്. സൗദി രാജകുടുംബത്തിന്റെ വിമർശകനായ ഖഷോഗി 2018 ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകനായിരുന്നു കേസിൽ കുറ്റാരോപിതരായ 11 പേരിൽ അഞ്ച് പേർക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വർഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടർ ഡിസംബറിൽ അറിയിക്കുകയുണ്ടായി. നേരത്തെ കുറ്റാരോപിതർക്കെതിരെ വിമർശനം ഉയർത്തിയ ഖഷോഗിയുടെ മകൻ സലാ തനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് നൽകിക്കൊണ്ടുള്ള സലായുടെ പുതിയ ട്വീറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Content Highlgihts:"Forgive Those Who Killed Our Father"-Sons Of Killed Saudi Journalist Jamal Khashoggi


from mathrubhumi.latestnews.rssfeed https://ift.tt/2ARyGQI
via IFTTT