Breaking

Saturday, May 16, 2020

ചോദ്യം: കാബിനറ്റ് റാങ്കുള്ള സമ്പത്ത് എവിടെ; ഉത്തരം: സമ്പത്തിന് ദിവ്യത്വമില്ല

തിരുവനന്തപുരം: ‘ഡൽഹിയിൽനിന്നടക്കം വിദ്യാർഥികളുൾപ്പെടെയുള്ള മലയാളികൾ നാട്ടിലെത്താനാവാതെ കഷ്ടപ്പെടുകയാണ്. സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയോഗിച്ച എ. സമ്പത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഡൽഹിവിട്ടല്ലോ’- മുഖ്യമന്ത്രിയോട് പത്രപ്രവർത്തകൻ ചോദിച്ചു.മുഖ്യമന്ത്രി: ‘അത് കാര്യമാക്കേണ്ട. ലോക്ഡൗൺ കാരണം പലരും പലയിടത്തായിപ്പോയിട്ടുണ്ട്’. ചോദ്യം: ‘അദ്ദേഹത്തിന് കാബിനറ്റ് റാങ്ക് നൽകിയാണല്ലോ ഡൽഹിയിൽ നിയോഗിച്ചത്?’ മുഖ്യമന്ത്രി: ‘സംസ്ഥാനത്തെ രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാർ ഇപ്പോൾ ഇവിടെയില്ല. അവർ ഡൽഹിയിലാണ്. ലോക്ഡൗൺ കാരണം അവിടെ കുടുങ്ങിപ്പോയതാണ്. എന്നുകരുതി അവരെ കുറ്റം പറയാനാകുമോ. പലർക്കും അത്തരമൊരു സ്ഥിതിയുണ്ടായിട്ടുണ്ട്. അതൊരു പ്രശ്‌നമായി കാണേണ്ടതില്ല’. ചോദ്യം: ‘ലോക്ഡൗൺ പ്രഖ്യാപനം അറിഞ്ഞാണോ സമ്പത്ത് പോന്നത്?’മുഖ്യമന്ത്രി: ‘സമ്പത്തിന് ദിവ്യത്വമുണ്ടോയെന്നറിയില്ല. അങ്ങനെ ദിവ്യത്വമുള്ളതായി എനിക്കറിയില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് നേരത്തേ അറിഞ്ഞ് അവിടെനിന്ന് പോന്നുവെന്ന് ഞാൻ കാണുന്നില്ല’.


from mathrubhumi.latestnews.rssfeed https://ift.tt/2WBWlNC
via IFTTT