Breaking

Tuesday, May 19, 2020

കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്ന് കഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ ആരോഗ്യ വിദഗ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ താൻ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ്. കഴിഞ്ഞ ഒരാഴ്ചയായി താൻ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. നിലവിൽ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഒന്നുംതന്നെയില്ല. എന്നാൽ പ്രതിരോധത്തിന്റെ ഭാഗമായാണ് താൻ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ദിവസവും ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികയിലൊന്ന് താൻ കഴിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നല്ലതാണെന്നാണ് താൻ കരുതുന്നതെന്നും മരുന്നിനെപ്പറ്റി ശുഭകരമായ പല വാർത്തകളും താൻ കേട്ടതിനാലാണ് മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. കോവിഡ് ചികിത്സക്ക് മരുന്ന് ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് അമേരിക്കയിലെ വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ട്രംപ് കൈക്കൊള്ളുന്നത്. നിരവധി ആളുകൾ ഈ മരുന്ന് കഴിക്കുന്നുണ്ട്. പ്രത്യേകിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നവർ. ഞാനും അത് കഴിക്കുന്നു. ആഴ്ചകൾക്ക് മുമ്പെ മരുന്ന് കഴിക്കാൻ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Donald Trump Reveals Hes Taking Anti-Malarial COVID Drug For Over A Week


from mathrubhumi.latestnews.rssfeed https://ift.tt/36dLA6Y
via IFTTT