Breaking

Wednesday, May 13, 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച മെഗാ സാമ്പത്തിക പാക്കേജ് യുകെ മാതൃകയിലേതെന്ന് വിദഗ്ധർ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ നേരിടാൻപ്രധാനമന്ത്രി നരേന്ദ്ര മോദിപ്രഖ്യാപിച്ച മെഗാ സാമ്പത്തിക പാക്കേജ് യുകെ പ്രഖ്യാപിച്ച പാക്കേജിന്റെ മാതൃകയിലേതെന്ന് വിദഗ്ധർ. ചൊവ്വാഴ്ച രാത്രിയാണ് 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. യുകെയുടെ 3000 കോടി പൗണ്ടിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് തൊഴിൽ വിപണിക്കും ആരോഗ്യസംരക്ഷണ സംവിധാനത്തിനും വലിയ വിഹിതമാണ് നീക്കിവെച്ചത്. ഇതുകൂടാതെ33000 കോടിപൗണ്ടിന്റെ ഗ്യാരണ്ടീഡ് വായ്പകളും വ്യാപാരങ്ങൾക്കായിനീക്കിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും സമാനമായ രീതിയിലാണെന്നാണ്കരുതുന്നതെന്നാണ് വിദഗ്ധ പക്ഷം. ഇത് എല്ലാ മേഖലകൾക്കും ഉപകരിക്കുന്ന സമഗ്രമായ പാക്കേജായിരിക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. "ഭൂമി, തൊഴിൽ, പണലഭ്യത, നിയമം എന്നിവയിൽ പാക്കേജ് ശ്രദ്ധ കേന്ദ്രീകരിക്കും; ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും കൃഷിക്കാരെയും സഹായിക്കും. ഇത് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. കോട്ടേജ് വ്യവസായം, ചെറുകിട, മധ്യവർഗം വ്യവസായങ്ങൾ തുടങ്ങിവയ്ക്കും ഉപകാരപ്രദമാകും. കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാനും പരിഹാരം കാണാനും രൂപവത്കരിച്ച ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്ന ധനമന്ത്രി നിർമ്മല സീതാരാമൻ പാക്കേജിന്റെ വിശദാംശങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാർച്ചിൽ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉൾപ്പെടുന്ന 20 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ പത്തിലൊന്നാണ് വരുന്നത്. ഇത് ഇന്ത്യയ്ക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു വ്യവസായങ്ങൾ നിലയ്ക്കുകയും വരുമാനം വറ്റുകയും ചെയ്തതോടെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനസ്ഥിതി അപകടകരമായ അവസ്ഥയിലാണ്. വരുമാനത്തിന്റെ വലിയൊരു പങ്ക് ആവശ്യപ്പെട്ടും സാമ്പത്തിക പാക്കേജ് ആവശ്യപ്പട്ടെും സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി മോദിയും തമ്മിൽ നടന്ന യോഗത്തിലും ആവശ്യം ആവർത്തിച്ച് ഉന്നയിച്ചിരുന്നു content highlights:PM Modis Economic Package Modelled On UK Fiscal Stimulus


from mathrubhumi.latestnews.rssfeed https://ift.tt/2WULflu
via IFTTT