Breaking

Wednesday, May 13, 2020

മദ്യവിലയില്‍ 35% വരെ വര്‍ധന ഉണ്ടായേക്കും; മന്ത്രിസഭാ യോഗം ഇന്ന്

വിദേശ മദ്യത്തിന് പ്രത്യേക സെസ് ഏർപ്പെടുത്താനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. ഇതോടെ മദ്യവിലയിൽ 10 മുതൽ 35 ശതമാനം വരെ വർധനവ് വരും. കള്ള് ഷാപ്പുകൾക്ക് പിന്നാലെ മദ്യശാലകളും തുറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി വിൽപന നികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഓർഡിനൻസിന്റെ കരട് നിയമ വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. മദ്യം പാഴ്സലായി വിൽക്കുന്നതിന് അബ്കാരി ചട്ടത്തിന് ഭേദഗതി വരുത്തുന്നത് സംബന്ധിച്ച നിർദേശം ബാറുടമകൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇക്കാര്യവും ഇന്നത്തെ മന്ത്രിസഭായോഗം പരിശോധിക്കും. അതോടൊപ്പം മദ്യശാലകൾ തുറന്നാലുണ്ടായേക്കാവുന്ന തിരക്കിനെകുറിച്ചും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്


from mathrubhumi.latestnews.rssfeed https://ift.tt/3bvZzWW
via IFTTT