Breaking

Friday, May 15, 2020

പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലക്കേസിലെ വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

മുംബൈ: പാൽഘർ ആൾക്കൂട്ടകൊലപാതകക്കേസിൽ വാദിഭാഗം അഭിഭാഷകനായ ദിഗ്വിജയ് ത്രിവേദി ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകസംഘത്തിലെ ജൂനിയർ അഭിഭാഷകനായ ദ്വിഗ്വിജയ് കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽ പെട്ടത്. മുംബൈ- അഹമ്മദാബാദ് ദേശീയപാതയിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം. ദിഗ്വിജയ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ദിഗ്വിജയ് അപകടസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Late Digvijay Trivedi and Co-Counsel Preeti Trivedi were travelling in a four wheeler being driven by him on NH 48. Prima facie he unfortunately lost control of the vehicle and they met with an accident. Preeti Trivedi is injured seriously & has been hospitalised. https://t.co/mqDnHc3czr — Palghar Police (@Palghar_Police) May 14, 2020 ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതിന് അടുത്ത ദിവസമാണ് അപകടം ഉണ്ടായത് എന്നതിനാൽ അഭിഭാഷകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായി. വിശ്വഹിന്ദു പരിഷത് കേസിൽ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ ദിഗ്വിജയിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് കേസിൽ ഹാജരാകുന്ന മറ്റൊരു സീനിയർ അഭിഭാഷകൻ പി എൻ ഓജ വ്യക്തമാക്കി. ഏപ്രിൽ പതിനാറിനാണ് മഹാരാഷ്ട്രയിലെ പാർഘറിൽ രണ്ട് സന്ന്യാസികൾ ഉൾപ്പടെ മൂന്ന് പേർ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പോലീസിന് നേരെയും ആൾക്കൂട്ടം ആക്രമണം നടത്തിയതിനെ തുടർന്ന് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിൽ 120 ഓളം പേരം ഇതു വരെ അറസ്റ്റ് ചെയ്തു. 35 പോലീസുകാരെ സ്ഥലം മാറ്റി. പാൽഘർ എസ്പി കുനാൽ സിങ് സംഭവത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ചു. Content Highlights: Lawyer in Palghar mob lynching case dies in road accident


from mathrubhumi.latestnews.rssfeed https://ift.tt/2Z4QvWA
via IFTTT