കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് ഹൈക്കോടതി. ഒരാൾ അപകീർത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാൽ അതിനെതിരേ പോലീസിനെ സമീപിക്കാതെ അതേരീതിയിൽ പ്രതികരിക്കുന്നതാണ് സാമൂഹികമാധ്യമങ്ങളിലെ രീതി. നിയമവാഴ്ചയാണ് ഇതിലൂടെ തകരുന്നതെന്നത് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദേശം.സാമൂഹികമാധ്യമത്തിൽ അശ്ലീലമായ അഭിപ്രായപ്രകടനം നടത്തിയതിന് പോലീസ് ചാർജ് ചെയ്ത കേസിൽ പത്തനംതിട്ട സ്വദേശിനിയായ ശ്രീജ പ്രസാദിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണിത്. നിലവിലെ നിയമത്തിനുള്ളിൽനിന്ന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാകുമെന്നും ഇക്കാര്യത്തിൽ പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയച്ചുകൊടുക്കാനും നിർദേശിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3dzbc0G
via
IFTTT