ന്യൂഡൽഹി: ശനിയാഴ്ച തുടങ്ങുന്ന 'വന്ദേ ഭാരത്' രണ്ടാംഘട്ടത്തിന്റെ ഭാഗമായി 31 രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സർവീസുകളാണുണ്ടാവുക. കൂടുതൽ സർവീസുകൾ കേരളത്തിലേക്കാണ്- 31. ഇത് 43 ആയി വർധിപ്പിക്കുമെന്നാണ് വ്യോമയാനമന്ത്രാലയം നൽകുന്ന സൂചന. ഈമാസം 22 വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ടത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള ചെറുനഗരങ്ങളെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫീഡർ വിമാനങ്ങളുമുണ്ടാകും. ചണ്ഡീഗഢിലേക്കും ജയ്പുരിലേക്കും ഓരോ വിമാനങ്ങൾ സർവീസ് നടത്തും. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന രാജ്യങ്ങൾക്കുപുറമേ 18 രാജ്യങ്ങളിൽനിന്നുകൂടി രണ്ടാംഘട്ടത്തിൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരും. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന എട്ടു രാജ്യങ്ങളും ഇവയിലുൾപ്പെടും. ഇവിടങ്ങളിലെ മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയാണിത്. മോസ്കോയിൽനിന്ന് കണ്ണൂരിലേക്കും യുക്രൈനിൽനിന്ന് കൊച്ചിയിലേക്കും സർവീസുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് രണ്ടാംഘട്ടത്തിൽ കൂടുതൽ സർവീസുകളുണ്ടാകും. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ: റഷ്യ, ജർമനി, ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, നൈജീരിയ, കാനഡ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, അമേരിക്ക, യു.കെ., കസാഖ്സ്താൻ, കിർഗിസ്താൻ, യുക്രൈൻ, ജോർജിയ, താജികിസ്താൻ, അർമീനിയ, ബെലാറസ്, തായ്ലാൻഡ്, അയർലൻഡ്, യു.എ.ഇ., സൗദി അറേബ്യ, മലേഷ്യ, ഒമാൻ, ഖത്തർ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, കുവൈത്ത്, ബഹ്റൈൻ, നേപ്പാൾ, ബംഗ്ലാദേശ്, വിമാനങ്ങളെത്തുന്നത്: കേരളം, ഡൽഹി, കർണാടകം, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, ജമ്മുകശ്മീർ, മധ്യപ്രദേശ്. കേരളത്തിലേക്കുള്ള വിമാന സർവീസുകൾ: യു.എ.ഇ.: ആറ്് എണ്ണം (ഇത് 11 ആകും), ഒമാൻ: നാല്, സൗദി അറേബ്യ: മൂന്ന്, ഖത്തർ: രണ്ട്, കുവൈത്ത്: രണ്ട്, റഷ്യ, ബഹ്റൈൻ, അയർലൻഡ്, ഇറ്റലി, ഫ്രാൻസ്, താജികിസ്താൻ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, യുക്രൈൻ, യു.കെ., മലേഷ്യ, അമേരിക്ക, അർമീനിയ, ഫിലിപ്പീൻസ്: ഓരോന്നു വീതം. അഞ്ചുദിവസത്തിനിടെ എത്തിയത് 6037 പ്രവാസികൾ ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്റെ ആദ്യഘട്ടത്തിലെ അഞ്ചുദിവസത്തിനുള്ളിൽ 6037 പ്രവാസി ഇന്ത്യക്കാർ നാട്ടിൽ തിരിച്ചെത്തി. 31 വിമാന സർവീസുകളാണ് ഇതുവരെ ദൗത്യത്തിന്റെ ഭാഗമായി നടന്നത്. 64 വിമാന സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 42 സർവീസുകൾ എയർ ഇന്ത്യയും 24 സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസുമാണ് നടത്തുന്നത്. ചൊവ്വാഴ്ച 13 വിമാനങ്ങളാണ് സർവീസ് നടത്തിയത്. ന്യൂയോർക്ക്, സിങ്കപ്പൂർ, ധാക്ക, ക്വലാലംപുർ, മനില എന്നിവിടങ്ങളിൽനിന്നുള്ള ഫ്ളൈറ്റുകൾ ഇതിലുൾപ്പെടും. 12 രാജ്യങ്ങളിൽനിന്ന് 14,800 പേരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരുന്നത്. Coontent Highlights:Vande Bharat Expatriates
from mathrubhumi.latestnews.rssfeed https://ift.tt/3dDTTLT
via
IFTTT