തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ നടത്താനുള്ള ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനൽകി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം. എസ്.എസ്.എൽ.സി.ക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വി.എച്ച്.എസ്.സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും. എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി രാവിലെയുമാകും നടക്കുക. എസ്.എസ്.എൽ.സി.ക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. സാമൂഹികാകലം പാലിക്കുംവിധമാകും ഇരിപ്പിട ക്രമീകരണം. പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവർക്കും എഴുതാൻ അവസരമൊരുക്കും. എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിച്ചാൽമതി. Content Highlights: Kerala SSLC, Plus two exam to be held from May 26
from mathrubhumi.latestnews.rssfeed https://ift.tt/2xXhDeZ
via
IFTTT