ന്യൂഡൽഹി: സുരക്ഷാഉപകരണങ്ങൾ കയറ്റി അയയ്ക്കുന്നതിന്റെ മറവിൽ രാജ്യത്ത് മയക്കുമരുന്നുവ്യാപാരം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് പോലീസിനും സുരക്ഷാഏജൻസിനും സിബിഐ നിർദേശം നൽകി. കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള സുരക്ഷാഉപകരണങ്ങൾ വൻതോതിൽ കയറ്റി അയയ്ക്കുന്ന സാഹചര്യം മുതലെടുത്താണ് മയക്കുമരുന്നുവ്യാപാരം വർധിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു. ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മുന്നറിയിപ്പ്. 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് ഇന്റർപോൾ പർപിൾ നോട്ടീസ് അയച്ചു. പ്രധാന വ്യാപാരികൾ, അവരുടെ പ്രവർത്തനരീതി, നീക്കങ്ങൾ, സങ്കേതങ്ങൾ, കടത്താനിടയുള്ള മരുന്നുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്റർപോളിന്റെ പർപിൾ നോട്ടീസ്. മയക്കുമരുന്നുവ്യാപാരം നിയന്ത്രിക്കുന്നതിനായി ഇന്റർപോളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സിബിഐ അറിയിച്ചു. ഇവർക്കെതിരെ അടിയന്തരനടപടി സ്വീകരിക്കാനും മയക്കുമരുന്ന് കച്ചവടക്കാരുടെ നിയമവിരുദ്ധപ്രവർത്തനത്തെ കുറിച്ച് എല്ലാ രാജ്യങ്ങളിലേയും പോലീസ് ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകാൻ ഇന്റപോളിന്റെ എല്ലാ ലെയ്സൺ ഉദ്യോഗസ്ഥരോടും സിബിഐ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ്-19 സാഹചര്യം മുതലെടുത്ത് ആശുപത്രികളെ ലക്ഷ്യമാക്കി സൈബർ കുറ്റവാളികൾ രംഗത്തെത്തിയിട്ടുണ്ടെന്നും വ്യാജ കൊറോണ ടെസ്റ്റ് കിറ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണെന്നും ഇന്റർപോൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. Content Highlights: CBI alerts state agencies about narco-trafficking using PPE consignments
from mathrubhumi.latestnews.rssfeed https://ift.tt/3fKlT2s
via
IFTTT