Breaking

Wednesday, May 13, 2020

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തോടടുക്കുന്നു, രോഗബാധിതർ 42.56 ലക്ഷം

വാഷിങ്ടൺ/ ലണ്ടൻ: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു.15 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. 24.47 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. യുഎസ്സും യൂറോപ്യൻ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമർന്ന ഘട്ടത്തിൽ റഷ്യയിൽ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടു കൂടി റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി. ഇന്നിപ്പോൾ യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. യുഎസ്സിൽ 13.69 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിൽ 2.32ലക്ഷം പേർക്കും. സ്പെയിൻ -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാൻസ് -1.78 ലക്ഷം, ബ്രസീൽ- 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. കേസുകൾ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് കുറവാണ്-2116. അമേരിക്കയിൽ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 83425 ആയി. സ്പെയിൻ-26,920, യുകെ- 32692, ഇറ്റലി- 30,911, ഫ്രാൻസ്- 26,991, ബ്രസീൽ- 12,404 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 14 ലക്ഷം 83,425 സ്പെയിൻ 2.69ലക്ഷം 26,920 റഷ്യ 2.32 ലക്ഷം 2116 യുകെ 2.26ലക്ഷം 32,692 ഇറ്റലി 2.21ലക്ഷം 30,911 ഫ്രാൻസ് 1.78ലക്ഷം 26,991 ബ്രസീൽ 1.77ലക്ഷം 12,404 ജർമ്മനി 1.73ലക്ഷം 7,738 തുർക്കി 1.41 ലക്ഷം 3,894 ഇറാൻ 1.10ലക്ഷം 6,733 ചൈന 82,919 4,633 ഇന്ത്യ 74,292 2415 Content highlights:World Covid 19 Updates, confirmed cases 42.56 lakhs, deaths 2.91 lakhs


from mathrubhumi.latestnews.rssfeed https://ift.tt/2SX226b
via IFTTT