തിരുവനന്തപുരം: കേരളത്തിലേക്ക് പാസില്ലാതെ വരുന്നവരെ തമിഴ്നാട് അതിർത്തിയിൽ തടയും. തിങ്കളാഴ്ച മുതലാണ് തടയുന്നത്. തമിഴ്നാട്-കേരള ഡിജിപിമാർ തമ്മിൽ ഞായറാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട് വഴി പ്രവേശിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും പാസുണ്ടെയെന്ന് പരിശോധിച്ചതിന് ശേഷം മാത്രം കടത്തി വിടും. വാളയാർ ഉൾപ്പെടെയുള്ള ചെക്ക്പോസ്റ്റുകളിലെ തിരക്ക് കുറയ്ക്കാനും കേരളത്തിലേക്ക് പാസില്ലാതെ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവരെ തടയാനുമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പാസില്ലാതെ വരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളിലെ ഡിജിപിമാർ തമ്മിൽ ചർച്ച നടത്താനുണ്ടായ കാരണം. റോഡുകളിൽ തന്നെ പരിശോധന നടത്തി പാസുള്ളവരെ മാത്രം കടത്തി വിടാനാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.വരുന്ന സ്ഥലങ്ങളിലെ ജില്ലാകളക്ടർമാരുടെ പാസ് ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിൽ എത്തിച്ചേരേണ്ട സ്ഥലങ്ങളുടെ ജില്ലാകളക്ടർമാരിൽ നിന്ന് പാസുകൾ ലഭ്യമാകാൻ വൈകുന്നതായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഹോംക്വാറന്റൈൻ ഏർപ്പെടുത്തുന്നതിനെ കുറിച്ചും സർക്കാർ തീരുമാനമെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിൽ തന്നെ 14 ദിവസത്തെ ക്വാന്റൈനിൽ കഴിയാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി ഇവരുടെ വീടുകളിൽ സൗകര്യമുണ്ടോയെന്ന കാര്യം പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രാദേശിക ജില്ലാ ഭരണസംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരേയും രോഗബാധ സംശയിക്കുന്നവരേയും ഐസോലേഷൻ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ ചെയ്യും. Content Highlights: No entry for those without pass to Kerala in Tamilnadu border
from mathrubhumi.latestnews.rssfeed https://ift.tt/2T9zTt5
via
IFTTT