Breaking

Monday, May 11, 2020

ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് 15-ന് പ്രത്യേക തീവണ്ടി

ന്യൂഡൽഹി: ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ റെയിൽവെ മേയ് 15-ന് പ്രത്യേക തീവണ്ടി ഓടിക്കും. വിദ്യാർത്ഥികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്കായിരിക്കും മുൻഗണന. ലോക്ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയ വിവിധ സംസ്ഥാനക്കാരെ സ്വന്തം നാടുകളിലെത്തിക്കുന്നതിന്റെ ഭാഗമായി മേയ് 11 മുതൽ 17 വരെ 40 പ്രത്യേക തീവണ്ടികൾ ഓടിക്കാനാണ് തീരുമാനം. ഇതിൽ കേരളത്തിലേക്കുള്ള തീവണ്ടി 15-ന് ഡൽഹിയിൽനിന്ന് പുറപ്പെടും. ക്രമീകരണങ്ങൾ സംബന്ധിച്ച് ഡൽഹി സർക്കാർ കേന്ദ്രത്തിന് രൂപരേഖ നൽകി. സംസ്ഥാനങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ ഒരോ തീവണ്ടിയിലും ഉൾപ്പെടുത്തേണ്ട യാത്രക്കരുടെ പട്ടിക തയ്യാറാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3dxMf5N
via IFTTT