ന്യൂഡൽഹി: ഡൽഹിയിൽ മദ്യത്തിന് 70 ശതമാനം കോവിഡ് നികുതി ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. ജൂൺ 10 മുതൽ ഇത് പ്രാബല്യത്തിൽ വരും. അതേസമയം, എല്ലാത്തരം മദ്യങ്ങളുടെയും മൂല്യവർദ്ധിത നികുതി (വാറ്റ്) 20 ശതമാനത്തിൽ നിന്ന് 25 ശതമാനമായി സർക്കാർ ഉയർത്തി.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അധികവരുമാനം ലക്ഷ്യമിട്ടാണ് ഡൽഹി സർക്കാർ കഴിഞ്ഞ മാസം മുതൽ മദ്യത്തിന് പ്രത്യേക കൊറോണ ഫീസ് ഏർപ്പെടുത്തിയത്. ഒരോ ബോട്ടിലുകളുടേയും പരമാവധി വിൽപന വിലയിൽ 70 ശതമാനം കോവിഡ് നികുതിയാണ് സർക്കാർ ചുമത്തിയിരുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്രം ഇളവുവരുത്തിയതിന് പിന്നാലെ മേയ് നാലിന് മദ്യശാലകൾ തുറക്കുന്നതിന് തൊട്ടുമുമ്പായാണ് മദ്യത്തിന് കോവിഡ് നികുതി ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചിത്. Cotent Highlights: No More 70% Corona Fee On Liquor From June 10 In Delhi, But VAT Raised
from mathrubhumi.latestnews.rssfeed https://ift.tt/2UknjYs
via
IFTTT