'വേദിക' തയ്യാറാക്കിയ മാസ്ക് ധരിച്ച യുവതി തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിൽ പ്രധാനം സാമൂഹികാകലം പാലിക്കലും മുഖാവരണം ധരിക്കലുമാണ്. അതിൽത്തന്നെ വ്യത്യസ്ത രീതിയിലുള്ള മുഖാവരണങ്ങൾ ഫാഷൻ ലോകത്തെയും കീഴടക്കുന്നു. കേരളത്തിൽനിന്നുള്ള കസവ് മാസ്കുകളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. 'വേദിക'യുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമായ മൈത്രി ശ്രീകാന്ത് ആനന്ദാണ് കേരള കസവ് മാസ്കുകളിലൂടെ ഒരുവിഭാഗം ജനങ്ങളെ ദുരിതത്തിൽനിന്നു മോചിതരാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ബാലരാമപുരത്തെ നെയ്ത്തുതൊഴിലാളികളെ സഹായിക്കുകയെന്ന ഉദ്യമംകൂടി ഇതിനു പിന്നിലുണ്ടെന്ന് മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു. ഖാദി, കലംകരി, ബ്ലോക്ക് പ്രിന്റഡ്, ഇകാത് തുടങ്ങിയ തനതായ വസ്ത്രാലങ്കാരരീതികളെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. കേരള പോലീസിന്റെ മാസ്ക് ചലഞ്ചിന്റെ ഭാഗമായി കസവ് മാസ്കുകൾ വിപണിയിലെത്തി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കസവ് മാസ്കുകൾ ഡിസൈൻചെയ്തു നൽകി. നെയ്ത്തുതൊഴിലാളികളെ സഹായിക്കാനുള്ള ഉദ്യമത്തെ പ്രശംസിച്ച് ശശി തരൂർ എം.പി. 'വേദിക' തയ്യാറാക്കിയ കസവ് മാസ്കിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പങ്കുവെച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2AdvGOf
via
IFTTT