ദുബായ്: യു.എ.ഇ.യിലെ കോവിഡ്-19 രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ സംഘം ശനിയാഴ്ച ദുബായിലെത്തി. ദുബായ് ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന സംഘമെത്തിയത്. കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൽനിന്നുള്ളവരാണ് സംഘത്തിൽ. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ചില നഴ്സുമാരും ഒപ്പമുണ്ടെന്നാണ് വിവരം. ഡോക്ടർമാരും ഇവരോടൊപ്പമുണ്ട്. ഇവർക്കായി ദുബായ് ആരോഗ്യവിഭാഗം പ്രത്യേകവിമാനം ഏർപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് പദ്ധതിക്കുള്ള പിന്തുണയുടെ ഭാഗമായാണ് ആസ്റ്റർ മെഡിക്കൽ സംഘത്തെ അയച്ചത്. യു.എ.ഇ.യിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയ്യാറാക്കിയ ആശുപത്രികളിലാകും ഇനി മൂന്നുമുതൽ ആറുമാസം വരെ ഇവർ സേവനമനുഷ്ഠിക്കുക. നേരത്തേ യു.എ.ഇ. ഇന്ത്യയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ അയച്ചിരുന്നു. ആരോഗ്യമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3bcORoc
via
IFTTT