ന്യൂഡൽഹി: കോവിഡ് 19 രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം.രോഗം തീവ്രമായിരുന്നവരേയുംപ്രതിരോധശേഷി കുറഞ്ഞവരേയും മാത്രം ആശുപത്രി വിടുന്നതിന് മുമ്പ്സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയാൽ മതിയെന്നാണ് പുതിയ തീരുമാനം. രോഗിയുടെ ആരോഗ്യനില അനുസരിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങളാണ്പുറത്തിറക്കിയിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം രോഗികളെ മൂന്നായാണ് തരം തിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ, രോഗതീവ്രത കുറഞ്ഞവർ, രോഗം മൂർച്ഛിച്ചവർ. എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ആദ്യ വിഭാഗത്തിൽപെട്ടവരെ താപനില പരിശോധനയ്ക്കും പൾസ് നിരീക്ഷണത്തിനും വിധേയരാകും. മൂന്നുദിവസങ്ങൾക്ക് ശേഷവും ഇവർക്ക് പനിയൊന്നും ഉണ്ടായില്ലെങ്കിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന്റെ പത്താംദിനം ഇവരെ ഡിസ്ചാർജ് ചെയ്യും. അതിനുമുമ്പായി വീണ്ടും പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയില്ല. ഡിസ്ചാർജ് ചെയ്യുമ്പോൾ രോഗിയോട് ഏഴുദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദേശിക്കും. ഡിസ്ചാർജ്ചെയ്തതിന് ശേഷം അവർക്ക് പനിയോ, ചുമയോ, ശ്വാസതസ്സമോ അനുഭവപ്പെട്ടാൽ കോവിഡ് കെയർ സെന്ററുമായോ, സംസ്ഥാന ഹെൽപ് ലൈൻ നമ്പറുമായോ, 1075 എന്ന നമ്പറിലോ ബന്ധപ്പെടാം. 14-ാം ദിവസം ടെലികോൺഫറൻസ് മുഖാന്തരം രോഗിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തും. രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവരെ ശരീര താപനിലയും ഓക്സിജൻ സാച്ചുറേഷൻ നിരീക്ഷണത്തിനും വിധേയമാക്കും. മൂന്ന് ദിവസത്തിനുള്ളിൽ പനി ചികിത്സിച്ചുമാറ്റുകയും അടുത്ത 4 ദിവസത്തേക്ക് രോഗി 95% ത്തിൽ കൂടുതൽ ഓക്സിജൻ പിന്തുണയില്ലാതെ സാച്ചുറേഷൻ നിലനിർത്തുകയും ചെയ്യുന്നുവെങ്കിൽ, രോഗിയെ 10 ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യും. ഇവർക്കും ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് വീണ്ടും പരിശോധനയുടെ ആവശ്യമില്ല. ഇവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ച് 7 ദിവസത്തേക്ക് വീട്ടുനിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയും ചെയ്യും. Content Highlights:Centres revised discharge guidelines: Only severe cases to be tested before discharge
from mathrubhumi.latestnews.rssfeed https://ift.tt/3dAnWo1
via
IFTTT