ന്യൂഡൽഹി: ലോക്ക്ഡൗൺ കാരണം നിരവധി കഷ്ടതകൾ അനുഭവിച്ച കുടിയേറ്റ തൊഴിലാളികളെ പരിപാലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. കൊറോണവൈറസ് ബാധ കുറയ്ക്കുന്നതിൽലോക്ക്ഡൗൺ വിജയിച്ചു. അതേ സമയം കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി മോശമായി കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടിവിയോടായിരുന്നു അമിതാഭ് കാന്തിന്റെ പ്രതികരണം. ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് ഏറ്റവുംകൂടുതൽ ദുരിതമനുഭവിക്കുന്ന വിഭാഗമാണ് കുടിയേറ്റത്തൊഴിലാളികൾ. അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ വിമർശനം ഉയർന്നുക്കൊണ്ടിരിക്കെയാണ് നീതി ആയോഗ് മേധാവിയുടെ പ്രതികരണം. കുടിയേറ്റക്കാരുടെ പ്രശ്നം ഒരു വെല്ലുവിളിയായിരുന്നുവെന്ന് മനസ്സിലേക്കേണ്ടത് പ്രധാനമാണ്. തൊഴിലാളികളെ നന്നായി പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇന്ത്യപോലുള്ള വിശാലമായ ഒരു രാജ്യത്ത് ഫെഡറൽ ഗവൺമെന്റിന് പരിമിതമായ പങ്കുണ്ട്. ഇതൊരു വെല്ലുവിളിയായിരുന്നു. സംസ്ഥാന, പ്രാദേശിക, ജില്ലാ തലങ്ങളിൽ ഓരോ തൊഴിലാളികളേയും പരിപാലിക്കുന്നതിൽ നമുക്ക് കുറേ മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നു നീതി ആയോഗ് സി.ഇ.ഒ പറഞ്ഞു. Content Highlights:We Could Have Done Much-Amitabh Kant On Migrants
from mathrubhumi.latestnews.rssfeed https://ift.tt/36n3mFf
via
IFTTT