Breaking

Saturday, May 23, 2020

മദ്യത്തിന് ഹോംഡെലിവറി അനുവദിച്ച് മുംബൈയും

മുംബൈ: മുംബൈയിൽ നാളെ മുതൽമദ്യംവീടുകളിൽ ഹോംഡെലിവറിയായി എത്തിക്കാൻസംവിധാനമായി. എന്നാൽ കൊറോണ വ്യാപനം കൂടുതലുള്ള മേഖലകളെ ഇതിൽ നിന്ന്ഒഴിവാക്കിയിട്ടുണ്ട്. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പെർമിറ്റ് ഉള്ളവർക്ക് മാത്രമേ മുംബൈയിൽ മദ്യം വിൽക്കാൻ അനുവാദമുള്ളൂവെന്ന് പുതിയ ബിഎംസി മേധാവി ഇക്ബാൽ സിംഗ് ചഹാൽ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.ഈ മദ്യശാലകൾക്ക്് കൗണ്ടറുകളിൽ മദ്യം വിൽക്കാൻ കഴിയില്ല. കൺടെയിൻമന്റ് സോണുകളിൽ ഹോം ഡെലിവറി നിരോധിച്ചിട്ടുണ്ടെന്ന്ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഞായറാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. മഹാരാഷ്ട്രയിൽ മദ്യം വീട്ടിലെത്തിച്ചു വിൽക്കുന്ന സംവിധാനം മെയ് 15ന് നിലവിൽ വന്നിരുന്നു. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുള്ള മൂന്നുജില്ലകളും കോവിഡ് ബാധ രൂക്ഷമായ മുംബൈയും ഒഴികെയുള്ള മുഴുവൻ ജില്ലകളിലുമാണ് മദ്യത്തിന്റെ ഹോം ഡെലിവെറി അന്ന് പ്രാബല്യത്തിൽ വന്നിരുന്നത്. ഇതിൽ മുംബൈയും ഹോം ഡെലിവറി നാളെ മുതൽ തുടങ്ങും. സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂടിനിൽക്കുന്നത് തടയുന്നതിനാണ് മദ്യം വീട്ടിലെത്തിച്ചുനൽകുന്നതിന് സർക്കാർ അനുമതി നൽകിയത്. ഇതിന് സംസ്ഥാന എൈക്സസ് വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് വാങ്ങണം. പെർമിറ്റ് ലഭിക്കുന്നവർക്ക് അടുത്തുള്ള മദ്യവിൽപ്പന ശാലയിൽനിന്ന് മദ്യം വീട്ടിലെത്തിച്ചു തരണമെന്ന് ആവശ്യപ്പെടാം. വെബ്സൈറ്റുവഴിയോ വാട്സാപ്പ് വഴിയോ ഫോൺചെയ്തോ ഓർഡർ നൽകാം. മദ്യം വീട്ടിലെത്തിച്ചു നൽകുന്നതിന് കൂടുതൽപണം ഈടാക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളിൽ മദ്യം എത്തിക്കുന്നതിന് കടകൾക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം. ഇന്ത്യയിൽ കോവിഡ് ഏറ്റവും തീവ്രമായി ബാധിച്ച നഗരമാണ് മുംബൈ. 2500 പേരിലാണ്ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 882 പേർ മരണപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലായിരുന്നു ഇത്രനാളും മുംബൈ മദ്യവിൽപനയിൽ നിന്ന്മാറി നിന്നത്. content highlights:Home delivery of Liquor in Mumbai from Sunday, No counter sale, Covid 19, India Lockdown


from mathrubhumi.latestnews.rssfeed https://ift.tt/2M4REG1
via IFTTT