മുംബൈ: ബൃഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ(BMC) കമ്മിഷണർ പ്രവീൺ പർദേശിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം ഇക്ബാൽ ചഹലിനെ നിയമിച്ചു. മുംബൈ നഗരത്തിൽ കൊറോണവ്യാപനത്തിനെതിരെയുള്ള പ്രതിരോധനടപടികൾ പരാജയപ്പെട്ടതിനാലും കോവിഡ്-19 രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് പ്രവീൺ പർദേശിയെ മുൻസിപ്പൽ കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വെള്ളിയാഴ്ച ഉത്തരവിറക്കിയത്. നഗരവികസന വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായ ഇക്ബാൽ ചഹലിനെ മുൻസിപ്പൽ കമ്മിഷണറാക്കിയപ്പോൾപർവീൺ പർദേശിയെ അതേ സ്ഥാനത്തേക്കാണ്മാറ്റിയിരിക്കുന്നത്.മുംബൈ അഡീഷണൽ മുൻസിപ്പൽ കമ്മിഷണർ അബ്ബാസാഹെബ് ജർഹദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം മുൻ താനെ മുൻസിപ്പൽ സഞ്ജീവ് ജയ്സ്വാളിന് ചുമതല നൽകി. മുംബൈ മെട്രോ റെയിൽ കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർ അശ്വിനി ഭിഡെയെ അഡീഷണൽ മുൻസിപ്പൽ കമ്മിഷണറായി നിയമിച്ചു. ജയ്ശ്രീ ഭോജിന് പകരമാണ് നിയമനം. ബിഎംസിയുടെ കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ അശ്വിനി ഭിഡെയ്ക്ക് നേരത്തെ തന്നെ പ്രത്യേക ചുമതല നൽകിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. 17,974 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 11,394 കേസുകൾ മുംബൈയിൽ നിന്നാണ്. 437 പേർ മുംബൈയിൽ മാത്രം മരണത്തിന് കീഴടങ്ങുകയും ചെയ്തു. വൈറസ് വ്യാപനം അടിയന്തരമായി തടയാനുള്ള പ്രവർത്തനങ്ങൾ ഊജിതമാക്കുന്നതിന്റെ ഭാഗമായാണ്പുതിയ നിയമനങ്ങൾ. Conhtent Highlights: Praveen Pardeshi shunted out, Iqbal Chahal is new BMC chief
from mathrubhumi.latestnews.rssfeed https://ift.tt/2Lfs5RU
via
IFTTT